, ,

കഷണ്ടിയിൽ വെറും മൂന്ന് മാസം കൊണ്ട് മുടി വരാൻ

യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് കഷണ്ടി. പ്രായമേറുമ്പോള്‍ വന്നുചേര്‍ന്നേക്കാവുന്ന ഒന്നാണ് കഷണ്ടി. ഇത് നേരത്തെ എത്തിയാല്‍ ഉണ്ടാകാവുന്ന മാനസിക സംഘര്‍ഷവും ചെറുതല്ല.പലരുടേയും കഷണ്ടിക്ക് കാരണം പാരമ്പര്യമോ, മോശം ജീവിതശൈലിയോ, മാറി മാറി വരുന്ന ഹെയര്‍സ്‌റ്റൈലുകളോ ഒക്കെയായിരിക്കാം. എന്നാല്‍ പലപ്പോഴും കഷണ്ടിയെ പ്രതിരോധിയ്ക്കാനായി നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നമ്മളെ കൂടുതല്‍ കൂടുതല്‍ അബദ്ധങ്ങളിലേക്കാണ് എത്തിക്കുക.എന്നാൽ പാശ്വഫലങ്ങൾ ഒന്നും ഇല്ലാതെതന്നെ കഷണ്ടിയെ പ്രതിരോധിക്കാൻ ഒരു മാർഗ്ഗം ഉണ്ട്സ വാളയും വെളിച്ചെണ്ണയും.ഇവരണ്ടും തികച്ചും പ്രകൃതിദത്ത ചേരുവകളാണ്‌. ഇതുകൊണ്ടുതന്നെ ഇതിന്റെ ഫലപ്രാപ്‌തിയെക്കുറിച്ചു ഭയക്കേണ്ടതുമില്ല. പാര്‍ശ്വഫലം തരില്ലെന്നുറപ്പ്‌.

സവാളയിലെ സള്‍ഫര്‍ മുടി കിളിര്‍ക്കാനുള്ള നല്ലൊരു വഴിയാണ്‌. കഷണ്ടിവരെ മാറ്റുമെന്നു പറയപ്പെടുന്ന ഒന്ന്‌. വെളിച്ചെണ്ണയും മോശമല്ല, ഇതിലെ ലോറിക്‌ ആസിഡ്‌ മുടിയുടെ കരുത്തിനും മുടിവളര്‍ച്ചയ്‌ക്കുമെല്ലാം ഏറെ ഗുണകരമാണ്‌.

സവാളയും വെളിച്ചെണ്ണയും ചേര്‍ന്ന്‌ കഷണ്ടിയില്‍ വരെ മുടി വരുത്തുന്നത് എങ്ങനെയെന്ന് നോക്കാം

ഒരു സവാള തൊലി കളഞ്ഞെടുക്കുക. ഇത്‌ അരിയണം. പിന്നീട്‌ ബ്ലെന്ററില്‍ വച്ച്‌ അരച്ചെടുക്കുക. ഇതിന്റെ നീര്‌ ഊറ്റിയെടുക്കണം. 2 ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണ ഒരു പാനിലെടുക്കുക. ഇതില്‍ ലോറിക്‌ ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ മുടിയുടെ കേടായ കോശങ്ങളെ റിപ്പയര്‍ ചെയ്‌ത്‌ പുതിയ കോശങ്ങളും ഇതുവഴി പുതിയ മുടിയും നല്‍കുന്നു. ഇതിലേയ്‌ക്ക്‌ 1 ടേബിള്‍ സ്‌പൂണ്‍ ഒലീവ്‌ ഓയിലും ചേര്‍ക്കണം. ഇത്‌ 2 മിനിറ്റു നേരം കുറഞ്ഞ തീയില്‍ ചൂടാക്കുക. ശേഷം വാങ്ങിവച്ചു തണുപ്പിയ്‌ക്കണം. മുടി വരണ്ടു പോകാതിരിയ്‌ക്കാന്‍ ഒലീവ്‌ ഓയില്‍ നല്ലതാണ്‌.ചെറുചൂടുള്ള ആ മിശ്രിതത്തിലേയ്‌ക്ക്‌ സവാളനീര്‌ ചേര്‍ക്കണം. 3 തുള്ളി ചെറുനാരങ്ങാനീരും ചേര്‍ക്കാം. മണം നന്നാകും. മാത്രമല്ല, ഇതിലെ വൈറ്റമിന്‍ സി മുടിയ്‌ക്കു തിളക്കം നല്‍കുകയും ചെയ്യും.മുടി നല്ലപോലെ ചീകി കെട്ടു കളയുക. ശിരോചര്‍മം മുതല്‍ കീഴെ വരെ ഇതു തേച്ചു പിടിപ്പിയ്‌ക്കാം. നല്ലപോലെ മസാജ്‌ ചെയ്യുകയുമാകാം. ചെറുചൂടോടെ വേണം ഇത്‌ ചെയ്യാന്‍. മുടിയില്‍ ഇത്‌ മുക്കാല്‍ മണിക്കൂര്‍ വയ്‌ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകാം. പിന്നീട്‌ മുടി തോര്‍ത്താം. രണ്ടുതുള്ളി വെളിച്ചെണ്ണ കയ്യിലെടുത്ത്‌ മുടിയില്‍ തേച്ചു പിടിപ്പിയ്‌ക്കാം. മുടി ഒതുങ്ങിയിരിയ്‌ക്കും. ഇത്‌ അടുപ്പിച്ചു 2 മാസം ആഴ്‌ചയില്‍ 4 ദിവസമെങ്കിലും ചെയ്‌തു നോക്കൂ, കഷണ്ടിയില്‍ പോലും മുടി വളരും. മുടികൊഴിച്ചില്‍ നില്‍ക്കും, മുടിയുടെ നരയും ഒഴിവാക്കാം.

What do you think?

2 points
Upvote Downvote

Total votes: 10

Upvotes: 6

Upvotes percentage: 60.000000%

Downvotes: 4

Downvotes percentage: 40.000000%