,

22 വയസുകാരനായ മകന്റെയൊപ്പം പോകുമ്പോൾ പലരും അമ്മയുടെ മുന്നിൽ വച്ച് അവനോട് പറയും, ‘നിന്റെ ഗേൾഫ്രണ്ട് സൂപ്പർ ആണ് കേട്ടോ!’ അയ്യോ എന്ന് തലയിൽ കൈവച്ച് അവൻ കാര്യം പറയും ‘ഇതാണ് എന്റെ അമ്മ, എന്റെ ബ്യൂട്ടീ ക്വീൻ’. അതെ, ലിയു യെലിൻ എന്ന 50 വയസുകാരിയെ കണ്ടാൽ ആരും പറഞ്ഞ് പോകും ബ്യൂട്ടീ ക്വീൻ എന്ന്.

ഇത് കാമുകീ കാമുകന്മാരല്ല, അമ്മയും മകനും; 50 വയസ്സിലും ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം ഇതാണ്

22 വയസുകാരനായ മകന്റെയൊപ്പം പോകുമ്പോൾ പലരും അമ്മയുടെ മുന്നിൽ വച്ച് അവനോട് പറയും, ‘നിന്റെ ഗേൾഫ്രണ്ട് സൂപ്പർ ആണ് കേട്ടോ!’ അയ്യോ എന്ന് തലയിൽ കൈവച്ച് അവൻ കാര്യം പറയും ‘ഇതാണ് എന്റെ അമ്മ, എന്റെ ബ്യൂട്ടീ ക്വീൻ’. അതെ, ലിയു യെലിൻ എന്ന 50 വയസുകാരിയെ കണ്ടാൽ ആരും പറഞ്ഞ് പോകും ബ്യൂട്ടീ ക്വീൻ എന്ന്. ആദ്യ കാഴ്ചയിൽ ടീനേജ്കാരി, വീണ്ടും ഒന്നു നോക്കിയാലും പറയാവുന്ന പരമാവധി പ്രായം 22. പക്ഷെ, പുഞ്ചിരിയോടെ ലിയു പറയും 30 വർഷമായി മുടങ്ങാതെ വ്യായാമം ചെയ്ത് നേടിയതാണ് ഈ ചെറുപ്പം എന്ന്.

 

വയസ്സ് 50 കഴിഞ്ഞു എന്നിട്ടും ചൈനാക്കാരി ലിയു യെലിൻ യുവാക്കള്‍ക്ക് ചൂടന്‍ സുന്ദരിയാണ്. മക്കളാകാന്‍ പ്രായമുള്ളവര്‍ പോലും ലിയുവിന്റെ സൗഹൃദത്തിനായി കൊതിക്കുന്നു. എങ്ങിനെ കൊതിക്കാതിരിക്കും. മധുര പതിനെട്ടിന്റെ രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും വാര്‍ദ്ധക്യം സ്പര്‍ശിക്കാതെ കൗമാരക്കാരികളായ സുന്ദരികളെ മറികടക്കുന്ന ശരീരസൗന്ദര്യമാണ് ഈ വയോധികയുടെ പ്രത്യേകത. ലിയു എലിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ഇന്റർനെറ്റ് ലോകത്ത് വൈറലായിക്കഴിഞ്ഞു.

തിളങ്ങുന്ന ചര്‍മ്മവും കൊഴുപ്പില്ലാത്ത ശരീരവുമായി യുവതികളെ വെല്ലുന്ന ഈ ചൈനീസ് സുന്ദരിയുടെ സൗന്ദര്യം ലക്ഷക്കണക്കിന് ചൈനാക്കാരെയാണ് ഞെട്ടിച്ചിരിക്കുന്നത്. തനിക്ക് 50 വയസ്സുണ്ടെന്ന് പറയുമോള്‍ ആള്‍ക്കാര്‍ ഞെട്ടുന്നത് കാണാമെന്ന് ലിയു പറയുന്നു. മകന്റെയൊപ്പം പുറത്തൊക്കെ പോകുമ്പോഴും യാത്രകളിലുമൊക്കെ കാമുകീ കാമുകന്മാരായാണ് പലരും പരിഗണിക്കാറുള്ളത് എന്നാണ് ലിയുവിന്റെ അനുഭവസാക്ഷ്യം. മാത്രമല്ല, ഷോപ്പിംഗിനും മറ്റും പോകുമ്പോള്‍ യഥാര്‍ത്ഥ പ്രായവും തന്റെ സൗന്ദര്യ രഹസ്യം എന്താണെന്നാണ് എല്ലാവർക്കും അറിയേണ്ടതെന്നും ലിയു പറയുന്നു. നല്ല അസ്സൽ ഒരു നീന്തൽ താരമാണ് ലിയു. ചൈനയിലെ പ്രമുഖ നദിയായ യാംഗ് സേയും ദക്ഷിണ കൊറിയയിലെ ഹാന്‍ നദിയും കുറുകെ നീന്തിയിട്ടുണ്ട്.

 

ഒരു സൗന്ദര്യ വര്‍ദ്ധക സാമഗ്രികളും ഉപയോഗിക്കാറില്ലെന്നും അതിന് പകരം ഫിറ്റ്‌നെസ്സ് നില നിര്‍ത്തുന്ന വ്യായാമങ്ങളും വര്‍ക്കൗട്ടുകളുമാണ് നടത്തുന്നതെന്നും പറയുന്നു. മൂന്ന് ദശകമായി പതിവായി വ്യായാമം ചെയ്യാറുണ്ടത്രേ. നീന്തുകയും ഭാരം കുറയ്ക്കുന്ന വ്യായാമം ചെയ്യുകയും ദിനംപ്രതി ചെയ്യും. ഏറ്റവും പ്രിയകരമായ വ്യായാമമായ നീന്തല്‍ മഞ്ഞുകാലത്ത് പോലും ലിയു ഉപേക്ഷിക്കാറില്ല. മഞ്ഞുകാലത്ത് പലരും ഡൗണ്‍ ജാക്കറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ബിക്കിനി വേഷത്തില്‍ താന്‍ വെള്ളത്തിലേക്ക് ഡൈവ് ചെയ്യാറുണ്ടെന്നും ലിയു അഭിമാനത്തോടെ പറയുന്നു.

1968 ല്‍ ചൈനയിലെ ഹെനന്‍ പ്രവിശ്യയിലെ സിന്‍യാംഗിലാണ് ലിയു ജനിച്ചത്. 28വയസിൽ അമ്മയായി. തുടർന്ന് ആകാരവടിവ് നിലനിർത്താൻ സ്പോർട്സിനൊപ്പം 30 ാം വയസ്സിലാണ് നീന്തലും പഠിച്ചത്. സൂപ്പര്‍ മോഡലുകള്‍ പോലും ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ കഷ്ടപ്പെടുമ്പോള്‍ ലിയു ഇപ്പോഴും ഇത് നില നിര്‍ത്തുന്നു.

ദിനംപ്രതിയുള്ള വര്‍ക്കൗട്ടുകള്‍ ഇവരുടെ സ്വഭാവ സവിശേഷതയെ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. നേരെവാ നേരേ പോ ക്യാരക്ടറാണ് താനെന്നും ലിയു പറയുന്നു. 2016 മാര്‍ച്ചില്‍ കടലില്‍ നീന്താനുള്ള ഒരു വെല്ലുവിളി സ്വീകരിച്ച ലീയു യെലിന്‍ മലേഷ്യയിലെ പെനാംഗില്‍ നിന്നും മലാക്ക കടലിടുക്കിന് കുറുകെ നീന്തി. നദികളിലും തടാകങ്ങളിലും സാധാരണ നീന്താറുള്ള താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു ഇതെന്നും ലിയു പറയുന്നു.

മൂക്കിലും നാക്കിലും അനേകം മുറിവുകള്‍ ഉണ്ടായി. കടലിലെ ഉപ്പുവെള്ളം പലപ്പോഴും വായില്‍ നിറഞ്ഞെന്നും എന്നിരുന്നാലും ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് 12 കിലോമീറ്റര്‍ ദൂരം നിറുത്താതെ നാലു മണിക്കൂറുകള്‍ നീന്തി പൂര്‍ത്തിയാക്കിയെന്നും പറയുന്നു. തന്റെ ആത്മവിശ്വാസം ജീവിതരീതിയിൽ നിന്നും രൂപപ്പെട്ടതാണെന്നും ലിയു പറയുന്നു. മകനുമൊത്ത് ലോകം മുഴുവൻ ചുറ്റിക്കാണാൻ തയാറെടുക്കുകയാണ് ലിയു യെലിൻ എന്ന ബ്യൂട്ടീ ക്വീൻ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%