, , , ,

അറിഞ്ഞതൊന്നുമല്ല സണ്ണി ലിയോൺ: സംഭവബഹുല ജീവിത കഥ ഇതാ

സണ്ണി ലിയോൺ, പേരു കേൾക്കുമ്പോൾ തന്നെ കൗമാര – യൗവ്വനങ്ങളെ കോരിത്തരിപ്പിക്കുന്ന പോൺ താരം. എന്നാൽ കേവലം ഒരു പോൺ താരം എന്നതിലുപരി 36 വയസ്‌ പിന്നിട്ട ഇപ്പോഴത്തെ ഈ ബോളിവുഡ്‌ താരത്തെക്കുറിച്ച് അറിഞ്ഞതിനേക്കാള്‍ കൂടുതലുണ്ട്‌ ഇനി അറിയാനുള്ള കാര്യങ്ങൾ.

ടിബറ്റന്‍ സിഖുകാരനായ പിതാവിന്റേയും പഞ്ചാബിയായ മാതാവിന്റേയും മകളായി 1981 മെയ് 13ന് കാനഡയിലെ ഓന്‍ടോറിയോയിലാണ് സണ്ണിയുടെ ജനനം. ജനിച്ചത് കാനഡയിലാണെങ്കിലും സണ്ണി പഠിച്ചതും വളര്‍ന്നതും കാലിഫോര്‍ണിയയിലാണ്. അമേരിക്കന്‍ പൗരത്വമാണ് സണ്ണിക്കുള്ളത്.

Image result for sunny leone

ലോകത്തെ അശ്ലീല സിനിമാ ആരാധകരെ രോമാഞ്ചത്തേരിലേറ്റിയ പോണ്‍ താരം എന്ന നിലയ്ക്കു മാത്രമാണ് സണ്ണിയെ പലരും ഇന്ന് കണക്കാക്കുന്നത്. എന്നാല്‍ പോണ്‍ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നതിന് മുന്‍പ് നേഴ്‌സ് ആവാന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു കാലവും സ്വയം പര്യാപ്തതയ്ക്കു വേണ്ട് ഒരു ജര്‍മ്മന്‍ ബേക്കറിയില്‍ ജോലി ചെയ്ത തൊഴില്‍ ചെയ്ത ചരിത്രവും സണ്ണിക്കുണ്ട്. കരണ്‍ജിത്ത് കൗര്‍ വോഹ്‌റ എന്നായിരുന്നു യാഥാര്‍ത്ഥ പേര്. എന്നാല്‍ പിന്നീട് പോണ്‍ സിനിമാരംഗത്തേക്കെത്തിയപ്പോള്‍ പേര് സണ്ണിയെന്നു മാറ്റുകയായിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ലിയോണ്‍ എന്നു കൂടി പേരിനൊപ്പം ചേര്‍ത്തത്.

2003ല്‍ അമേരിക്കന്‍ പോര്‍ണോഗ്രഫിക് ഫിലിം നിര്‍മ്മാണ് കമ്പനിയായ വിവിധ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു കൊണ്ടാണ് സണ്ണി പോണ്‍ സിനിമാകളില്‍ സജീവമായത്. 2003 മുതല്‍ 2007 വരെ വിവിധ് എന്റര്‍ടെയ്ന്‍മെന്റിന്റെ മൂന്നോളം ചിത്രങ്ങളാണ് സണ്ണിയുടേതായി റിലീസ് ചെയ്തത്. ലെസ്ബിയന്‍ പ്രമേയമുള്ള ചിത്രങ്ങളില്‍ മാത്രം അഭിനയിക്കാമെന്നുള്ള സണ്ണിയുടെ മൂന്നു വര്‍ഷത്തെ കരാര്‍ പിന്നീട് 2007 ഓടെ പുതുക്കുകയും തുടര്‍ന്നങ്ങോട്ട് കമ്പനിയുടേതായി ആറോളം പോണ്‍ ചിത്രങ്ങളില്‍ സണ്ണി താരമായി എത്തുകയും ചെയ്തു. ഇത്രയു മതിയായിരുന്നു സണ്ണി ലിയോണ്‍ എന്ന താരത്തിന് ഒരു ആഗോള പോണ്‍ താരമെന്ന പേരെടുക്കാന്‍. നാല്‍പ്പതിലധികം പോണ്‍ ചിത്രങ്ങളിലാണ് ചുരുങ്ങിയ കാലം കൊണ്ട് സണ്ണി അഭിനയിച്ചത്. 2007 മുതല്‍ 2010 വരെ ലോകത്തെ മയക്കിയ 100 പോണ്‍ താരങ്ങളുടേത് മുതല്‍ പത്ത് താരങ്ങളുടേത് വരെയുള്ള പട്ടികയില്‍ സണ്ണി ഇടം നേടിയിരുന്നു. പലപ്പോഴായി പുറത്തിറങ്ങിയ ടോപ്പ് പോണ്‍ താരങ്ങളുടെ പട്ടികയില്‍ സണ്ണി ലിയോണ്‍ ആദ്യനിരയില്‍ തന്നെ ഇടം നേടി.2016 ല്‍ ബിബിസി തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളില്‍ ഒരാള്‍ സണ്ണി ലിയോണ്‍ ആയിരുന്നു.

2011ലായിരുന്നു സണ്ണിയുടെ വിവാഹം. സംഗീതഞ്ജനായ ഡാനിയേല്‍ വീബറിനെയാണ് സണ്ണി വിവാഹം ചെയ്തത്. 2013ഓടെയാണ് പോണ്‍ രംഗത്തു നിന്നും വിടപറയുന്നതായി സണ്ണി ലിയോണ്‍ പ്രഖ്യാപിക്കുന്നത്. ഇനി ഈ രംഗത്തേക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടു തന്നെയാണ് സണ്ണി പോണ്‍ സിനിമാ രംഗം വിട്ടത്. 2012 മുതലാണ് സണ്ണി ബോളിവുഡ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പൂജ ഭട്ട് സംവിധാനം ചെയ്ത് ജിസം 2 ആയിരുന്നു സണ്ണിയുടേതായി റിലീസ് ചെയ്ത ആദ്യ ബോളിവുഡ് ചിത്രം. എന്നാല്‍ താരസുന്ദരിയുടെ ആദ്യ ചിത്രം ജിസം 2 അല്ല, അത് അമേരിക്കയിലെ മാര്‍ക്ക് റേറ്റിംഗിന്റെ സംവിധാനത്തില്‍ പൈറേറ്റ്‌സ് ബ്ലഡ് എന്ന ചിത്രമാണ്. ചിത്രത്തില്‍ സണ്ണി ലിയോണിന്റെ നായകനായി എത്തിയതോ മലയാളത്തിന്റെ പ്രിയതാരം നിഷാന്ത് സാഗറും.

2016ലാണ് സണ്ണി സ്വന്തം പേരില്‍ മൊബാല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. സ്വന്തം പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുന്ന ആദ്യ താരം കൂടിയാണ് സണ്ണി ലിയോണ്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ എസ്‌കേപെക്‌സാണ് താരത്തിന്റെ ആപ്പ് പുറത്തിറക്കിയത്. ആരാധകരുമായി കുടുതല്‍ ആശയവിനിമയത്തിനായി സണ്ണി ലിയോണിന്റെ പേരില്‍ വെബ്‌സൈറ്റും പുറത്തിറങ്ങിയിരുന്നു. പുരുഷന്മാര്‍ക്കു വേണ്ടി സണ്ണി ലിയോണ്‍ ലസ്റ്റ് എന്ന പേരില്‍ ഒരു പെര്‍ഫ്യൂമും താരം പുറത്തിറക്കിയിട്ടുണ്ട്.

2012ല്‍ പുറത്തിറങ്ങിയ ജിസം 2 മുതല്‍ 2017ല്‍ പുറത്തിറങ്ങിയ ബാഡ്ഷഹോ എന്ന ഹിന്ദി ചിത്രം വരെയാണ് സണ്ണിയുടേതായിട്ടുള്ള ബോളിവുഡ് അടയാളപ്പെടുത്തലുകള്‍. ഷാരൂഖ് ഖാന്റെ റയീസ് എന്ന ചിത്രത്തിലെ ഹിറ്റായ ഐറ്റം ഡാന്‍സിലും സണ്ണി തിളങ്ങി. ചെറുതാണെങ്കിലും 25ഓളം സിനിമ-സംഗീത ആല്‍ബങ്ങളിലൂടെ സണ്ണി ബോളിവുഡിന്റെയും ആരാധനപാത്രമായി മാറി. മൂന്നോളം ഹോളിവുഡ് ചിത്രങ്ങളിലും സണ്ണി അഭിനയിച്ചിട്ടുണ്ട്. 2016ലെ പെറ്റ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനും സണ്ണി അര്‍ഹത നേടിയിട്ടുണ്ട്. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പെറ്റ പുരസ്‌കാരം സണ്ണിക്ക് ലഭിച്ചത്. ക്യാന്‍സര്‍ രോഗികളുടെ പുനര്‍ജീവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും സണ്ണി വളരെ സജീവമായി ഇടപെടുന്നുണ്ട്.

 

Twitter video is loading

പോണ്‍ താരം എന്നതിനുമപ്പുറം ഒരു ബോളിവുഡ് നടി എന്ന പേരില്‍ അറിയപ്പെടാനാണ് തനിക്ക് താല്‍പര്യമെന്ന് സണ്ണി ഒരു അഭിമുഖത്തിനിടെ പ്രതികരിച്ചിരുന്നു. ആമിര്‍ഖാനൊപ്പം അഭിനയിക്കാനുള്ള താല്‍പര്യവും താരം പ്രകടിപ്പിച്ചു. തന്റെ അഭിനയം മെച്ചപ്പെടുത്താനായി ഒരു പരിശീലകനേയും സണ്ണി നിയമിച്ചിരുന്നു. ടൊറന്റോ ആസ്ഥനാമായി പ്രവര്‍ത്തിക്കുന്ന സിനാമ നിര്‍മ്മാതാവ് ദിലീപ് മേത്ത സണ്ണിയെക്കുറിച്ച് ഒരു ഡോക്യമെന്ററി ചെയ്തിരുന്നു. 2016ല്‍ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്ലില്‍ അത് പ്രദര്‍ശിപ്പികയും ചെയ്തു. എന്നാല്‍ ഇന്ത്യയില്‍ ഡോക്യമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സണ്ണി താല്‍പര്യപ്പെട്ടില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%